പ്രതീകാത്മക ചിത്രം
India

ഡല്‍ഹിയില്‍ എക്‌സിറ്റ് പോളുകള്‍ ഫലിക്കുമോ? ആശങ്കയില്‍ എഎപി, ആത്മവിശ്വാസത്തില്‍ ബിജെപി; നാളെ വോട്ടെണ്ണല്‍

പൊലീസിസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സിസിടിവി നിരീക്ഷണവും ഇവിഎം സ്‌ട്രോങ് റൂമുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

പൊലീസിസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സിസിടിവി നിരീക്ഷണവും ഇവിഎം സ്‌ട്രോങ് റൂമുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക.

എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതോടെ വലിയ ആശങ്കയിലാണ് ആംആദ്മി പാര്‍ട്ടി ക്യാംപ്. അരവിന്ദ് കെജരിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി, മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര തുടങ്ങിയ സീറ്റുകളിലും സ്ഥിതി ഭദ്രമല്ലെന്നാണ് എഎപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എക്‌സിറ്റ് പോള്‍ പ്രവചനം ശരിയായാല്‍ ഇന്ത്യ സഖ്യത്തിലും പൊട്ടിത്തെറിക്കിടയാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result