epfo ഫയൽ
India

പിഎഫ് ഫണ്ടുകള്‍ എടിഎം വഴി പിന്‍വലിക്കാം, ആധാര്‍ അപ്‌ഡേറ്റ് ചെയ്യല്‍; ജൂണില്‍ വരുന്ന മാറ്റങ്ങള്‍

ഇപിഎഫ്ഒ, ടിഡിഎസ് ഡെഡ്‌ലൈന്‍, സെബിയുടെ പുതിയ നിയമം എന്നിവയെല്ലാം നാളെ മുതല്‍ മാറ്റങ്ങള്‍ വരും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മേഖലയില്‍ ജൂണില്‍ വന്‍ മാറ്റങ്ങളാണ് വരുന്നത്. ആധാര്‍ കാര്‍ഡിലെ മാറ്റങ്ങള്‍ മുതല്‍ ആദായ നികുതി വകുപ്പിലെ മറ്റങ്ങള്‍ വരെ അറിയാം. ഇപിഎഫ്ഒ(EPFO), ടിഡിഎസ് ഡെഡ്‌ലൈന്‍, സെബിയുടെ പുതിയ നിയമം എന്നിവയെല്ലാം നാളെ മുതല്‍ മാറ്റങ്ങള്‍ വരും.

ഇപിഎഫ്ഒ 3.0 - പിഎഫ് ഫണ്ടുകള്‍ യുപിഐ ഉപയോഗിച്ചും എടിഎമ്മുകള്‍ വഴിയും പിന്‍വലിക്കാവുന്ന പുതിയ സംവിധാനത്തിന് ജൂണില്‍ തുടക്കമാകും. യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇപിഎഫ്ഒയുടെ ബാലന്‍സ് പരിശോധിക്കാനും സാധിക്കും.

ആദായനികുതി- ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ളഅവസാന തീയതി 2025 ജൂണ്‍ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. ഇത് ജൂണ്‍ 15നകം ആദായ നികുതി വകുപ്പില്‍ സമര്‍പ്പിക്കണം.

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ - ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 14 ആണ്. ഇതിന് ശേഷം ഓണ്‍ലൈനായി വിവരം അപ്‌ഡേറ്റ് ചെയ്യാന്‍ 25 രൂപയും ഓഫ്‌ലൈനായി ചെയ്യാന്‍ 50 രൂപയും നല്‍കണം.

സെബി നിയമങ്ങള്‍ - മ്യൂച്ചല്‍ഫണ്ടുകളുടെ കട്ട് ഓഫ് ടൈം ജൂണ്‍ മുതല്‍ സെബി മാറ്റി. മുമ്പ് അര്‍ധരാത്രിയായിരുന്നു കട്ട് ഓഫ് ടൈമെങ്കില്‍ ഇപ്പോള്‍ അത് ഓഫ്?ലൈന്‍ ഇടപാടുകള്‍ക്ക് ഉച്ചക്ക് മൂന്ന് മണിയായും ഓണ്‍ലൈനിന്റേത് ഏഴ് മണിയായും നിശ്ചയിച്ചു. ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT