ഇരുപത് ദിവസത്തിനകം ഉദ്ധവ് എന്‍ഡിഎയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മന്ത്രി ഫയല്‍
India

ഇരുപത് ദിവസത്തിനകം ഉദ്ധവ് എന്‍ഡിഎയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മന്ത്രി

ബാലാസാഹെബ് താക്കറെയുടെ മകനായതിനാല്‍ ഉദ്ധവിനായി ഒരു വാതില്‍ എപ്പോഴും തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുവഴി ഉദ്ധവ് എന്‍ഡിഎയിലേക്ക് എത്തുമെന്നും റാണ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ, ഉദ്ധവ് താക്കറെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മന്ത്രി രവി റാണ. മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നും എന്‍ഡിഎയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് ഇരുപത് ദിവസത്തിനകം ഉദ്ധവ് താക്കറെ മോദി സര്‍ക്കാരിന്റെ ഭാഗമാകുമെന്നും റാണ പറഞ്ഞു.

ഏകനാഥ് ഷിന്‍ഡെ ശിവസേനയില്‍ നിന്നും അജിത് പവാര്‍ എന്‍സിപിയില്‍ നിന്നും രാജിവയ്ക്കുമെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ ഉദ്ധവ് താക്കറെ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ബാലാസാഹെബ് താക്കറെയുടെ മകനായതിനാല്‍ ഉദ്ധവിനായി ഒരു വാതില്‍ എപ്പോഴും തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുവഴി ഉദ്ധവ് എന്‍ഡിഎയിലേക്ക് എത്തുമെന്നും റാണ പറഞ്ഞു.

ബാലാസാഹേബ് താക്കറയുടെ സ്‌നേഹവും വാത്സല്യവും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. എന്നും താന്‍ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഉദ്ധവിന് എന്തെങ്കിലും വിഷമമുണ്ടായാല്‍ സഹായത്തിനായി ആദ്യമെത്തുക താനായിരിക്കുമെന്നുമായിരുന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ താനില്ലെന്നായിരുന്നു താക്കറെയുടെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, ഇക്കാര്യത്തില്‍ ശിവസേന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ നേതൃത്വത്തിലുളള ശിവസേന വലിയ രണ്ടാമത്തെ പാര്‍ട്ടിയാകുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT