പ്രതീകാത്മക ചിത്രം 
India

മുംബൈയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. 34കാരിയായ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പൊലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് പ്രതി മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരാള്‍ യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തിനുള്ളിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വാഹനത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി