പ്രതീകാത്മക ചിത്രം 
India

'മന്ത്രവാദി പറഞ്ഞിട്ടാണ്', നിധി കണ്ടെത്താന്‍ അമ്മയും മകളും ചേര്‍ന്ന് അഞ്ച് വയസുകാരിയെ കൊന്നു 

അടുത്ത വീട്ടിലെ കുട്ടിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: നിധി കണ്ടെത്താനായി അമ്മയും മകളും ചേര്‍ന്ന് അഞ്ച് വയസുകാരിയെ കൊന്നു. ഉത്തര്‍ പ്രദേശിലെ ബാണ്ട ജില്ലയിലാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.  

കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അയല്‍ക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടത്തിയ സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകനില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ തട്ടിയെടുത്തെന്നും അഴുക്കുചാലില്‍ എറിഞ്ഞെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. 

കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയെന്നും മൃതദേഹം പൊസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് പറഞ്ഞു. മന്ത്രവാദി പറഞ്ഞിട്ടാണ് കുട്ടിയെ കൊന്നതെന്നും അതൊരു മതപരമായ ആചാരമാണെന്നും പ്രതിയായ സ്ത്രീ പറഞ്ഞു. കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്താനാണ് ഇത് ചെയ്തതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT