പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് ജയിലില്‍; യുവാവുമായി രഹസ്യബന്ധം; നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു; നഗ്നരാക്കി പരേഡ്

വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികള്‍ നഗ്‌നരാക്കി നടത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികള്‍ നഗ്‌നരാക്കി നടത്തിച്ചു. സംഭവത്തില്‍ 60 പേര്‍ക്കെതിരേ മുഫാസില്‍ പൊലീസ് കേസെടുത്തു. 

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബഡ്ദല്ലി പഞ്ചായത്തിലാണ് സംഭവം. വിവാഹിതയായ യുവതിയെ കാണാനായി യുവാവ് അവരുടെ വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. തുടര്‍ന്ന് ഇരുവരേയും നഗ്‌നരാക്കി ഗ്രാമത്തിലൂടെ ഒരുകിലോമീറ്ററോളം നടത്തിക്കുകയായിരുന്നു. 

ചൊവ്വാഴ്ച വൈകീട്ട് യുവതി ജോലി കഴിഞ്ഞെത്തിയ ശേഷമാണ് യുവാവ് വീട്ടിലെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ഒരുവര്‍ഷത്തോളമായി സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ജീവിതച്ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെയാണ് യുവതി ദിവസവേതന ജോലിക്ക് പോയിരുന്നു. ഇവിടെവെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഒരേ ഗ്രാമവാസികളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില്‍ അഞ്ച് മരണം; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്