പ്രതീകാത്മക ചിത്രം 
India

ഭർത്താവുമായി ബന്ധം പുലർത്തി; യുവതിയെ തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഒളിവിൽ

ഭർത്താവുമായി ബന്ധം പുലർത്തി; യുവതിയെ തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഒളിവിൽ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തന്റെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിലാണെന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. അരി പൊടിക്കാൻ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT