പ്രതീകാത്മക ചിത്രം 
India

അമ്മ മരത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു, അയല്‍വാസിയുടെ 'മന്ത്രവാദം'; 56കാരിയെ മകന്‍ വെട്ടിക്കൊന്നു

ആന്ധ്രാപ്രദേശില്‍ 56കാരിയെ വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 56കാരിയെ വെട്ടിക്കൊന്നു. മന്ത്രവാദിയെന്ന സംശയത്തിലാണ് ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അല്ലൂരി സീതാരാമ രാജു ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 56 വയസുളള കുണ്ടല സോമലമ്മയാണ് മരിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞു. ശ്രീനിവാസ റെഡ്ഡിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം പ്രതിയുടെ അമ്മയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരണം സംഭവിച്ചിരുന്നു. അമ്മയുടെ മരണത്തിന് കാരണം സോമലമ്മയുടെ മന്ത്രവാദമാണെന്ന് സംശയിച്ചാണ് ശ്രീനിവാസ റെഡ്ഡി 56കാരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ അമ്മ മരത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റാണ് മരിച്ചത്. നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ