പ്രതീകാത്മക ചിത്രം 
India

മുസ്ലീം യുവാവുമായി പ്രണയം, യുവതിയെ ജീവനോടെ ചുട്ടെരിച്ച് അച്ഛനും ബന്ധുക്കളും; കുടുക്കിയത് ക്യാമറ

ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ യുവതിയെ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ജീവനോടെ തീകൊളുത്തി കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ യുവതിയെ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ജീവനോടെ തീകൊളുത്തി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അച്ഛന്‍, സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗോരഖ്പൂരില്‍ ഫെബ്രുവരി നാലിനാണ് സംഭവം. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് രഞ്ജന യാദവ് ആണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവതിയുടെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ അച്ഛന്‍ കൈലാഷ് യാദവ് അടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊല്ലാന്‍ ഒന്നര ലക്ഷം രൂപ നല്‍കി ഏര്‍പ്പാട് ചെയ്ത വാടകക്കൊലയാളി ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

കൃത്യം നടന്ന സ്ഥലത്ത് നിന്ന്് പെട്രോള്‍ കന്നാസും മോട്ടോര്‍ സൈക്കിളും കണ്ടെടുത്തു.യുവതിക്ക് മുസ്സീം യുവാവുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അച്ഛന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മകള്‍ തയ്യാറായില്ല. തുടര്‍ന്ന് മകന്റെയും ബന്ധുക്കളുടെയും ഒപ്പം യുവതിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയതായും അച്ഛന്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു. 

ഫെബ്രുവരി മൂന്നിനാണ് കൊലപാതകം നടന്നത്. പ്രതികളില്‍ ഒരാള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് യുവതിയെ കൊണ്ടുപോയി. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ മറ്റു ബന്ധുക്കളുമായി ചേര്‍ന്ന് യുവതിയുടെ വായും കൈയും കെട്ടിയിട്ടു. പിന്നീട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി