ചികിത്സയിൽ കഴിയുന്ന ഉസ്മാൻ അലി/ എഎൻഐ 
India

പൂജയിലൂടെ രോഗശാന്തി, ബലാത്സംഗത്തിന് ശ്രമം; മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ചു

യുവതിയുടെ പരാതിയില്‍ പൊലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചു. അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. 

കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡാരംഗ് ജില്ലക്കാരനായ ഉസ്മാന്‍ അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്. 

വിവരം അറിഞ്ഞെത്തിയ പൊലീസാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. 

യുവതിയുടെ പരാതിയില്‍ പൊലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രവാദിയായ ഇയാള്‍, പൂജകളിലൂടെയും മറ്റും രോഗശാന്തി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT