പ്രതീകാത്മക ചിത്രം 
India

നിറ തോക്ക് താടിയില്‍ മുട്ടിച്ച് സെല്‍ഫി; യുവതി വെടിയേറ്റു മരിച്ചു

നിറ തോക്ക് താടിയില്‍ മുട്ടിച്ച് സെല്‍ഫി; യുവതി വെടിയേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: നിറ തോക്ക് കൈയില്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതി വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ രാധിക ഗുപ്തയാണ് മരിച്ചത്.

തോക്ക് താടിയില്‍ മുട്ടിച്ച് ട്രിഗര്‍ അമര്‍ത്തുന്ന വിധത്തില്‍ സെല്‍ഫി എടുക്കാനായിരുന്നു രാധികയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. നിറതോക്ക് ആയിരുന്നോയെന്ന് അവര്‍ക്ക് അറിയാമായിരുന്നോയെന്ന് വ്യക്തമല്ല. ഭര്‍തൃപിതാവ് രാജേഷ് ഗുപ്തയുടെ സിംഗിള്‍ ബാരല്‍ തോക്കാണ് അപകടത്തിനിടയാക്കിയത്.

കഴിഞ്ഞ മെയിലാണ് രാജേഷ് ഗുപ്തയുടെ മകന്‍ ആകാശുമായി രാധികയുടെ വിവാഹം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രാധികയുടെ പിതാവ് പൊലീസ് പരാതി നല്‍കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചിരിക്കുകയായിരുന്ന തോക്ക് വ്യാഴാഴ്ചയാണ് ആകാശ് തിരിച്ചുകൊണ്ടുവന്നത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ആയിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. അതുവച്ച് രാധിക സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് രാജേഷ് ഗുപ്ത പറഞ്ഞു.

മൂന്നു മണിയോടെയാണ് ആകാശ് തോക്കു കൊണ്ടുവന്നത്. നാലു മണിയോടെയാണ് മുറിയില്‍നിന്നു വെടിയൊച്ചയുടെ ശബ്ദം കേട്ടത്. ഓടിച്ചെന്നപ്പോള്‍ രാധികയ്ക്കു വെടിയേറ്റതു കണ്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് രാജേഷ് ഗുപ്ത പറഞ്ഞു. ഫോണിന്റെ കാമറ സെല്‍ഫി മോഡില്‍ ഓണ്‍ ആയിരുന്നെന്നും രാജേഷ് പറഞ്ഞു.

തോക്കും ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. യുവതി തോക്കുമായി നില്‍ക്കുന്ന ഒരു ചിത്രം കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT