പ്രതീകാത്മക ചിത്രം 
India

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു;  33കാരന്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥയായ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥയായ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയയെയാണ് ഭര്‍ത്താവ് വിഘ്‌നേഷ് കൊലപ്പെടുത്തിയത്. 31 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 

33 കാരനായ വിഗ്നേഷ് തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ദമ്പതിമാര്‍ക്കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് ഭാനുപ്രിയയും വിഘ്‌നേഷും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്. വിരുദുനഗറിലെ കുളക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 

അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മധുരയിലേക്ക് പോകാന്‍ ഭാനുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇവര്‍ നിരന്തരം വഴക്കിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് വിഘ്‌നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. 

വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും യുവതിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി