പ്രതീകാത്മക ചിത്രം 
India

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു

കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീടിന്റെ മുകളില്‍ നിന്നും വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതി വീടിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. മൂന്നാംനിലയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയപ്പോഴാണ് യുവതിക്ക് നേരെ കുരങ്ങുകളുടെ ആക്രമണം ഉണ്ടായത്. ഹിമാനി ശര്‍മയെന്ന യുവതിയാണ് മരിച്ചത്.

കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീടിന്റെ മുകളില്‍ നിന്നും വീഴുകയായിരുന്നു. ഉടന്‍ തന്നെ ഐജിഎംസി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

പ്രദേശത്ത് കുരങ്ങുശല്യം രൂക്ഷമാണെന്നും താമസക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഏറുകയാണെന്നും പൊലീസ് പറഞ്ഞു. വിഷയം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT