പ്രതീകാത്മക ചിത്രം 
India

ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് അറിയാതെ ഗുളിക കഴിച്ചു; യുവതി രക്തം വാര്‍ന്നു മരിച്ചു

ഗര്‍ഭം അലസിപ്പിക്കുന്നതിനായി ഭര്‍ത്താവ് അറിയാതെ ഗുളിക വാങ്ങിക്കഴിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഗര്‍ഭം അലസിപ്പിക്കുന്നതിനായി ഭര്‍ത്താവ് അറിയാതെ ഗുളിക വാങ്ങിക്കഴിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു. മുപ്പത്തിമൂന്നുകാരിയായ പ്രീതി കുശാവയാണ് ബംഗളൂരു ആശുപത്രിയില്‍ മരിച്ചത്. ഇ കൊമേഴ്‌സ് കമ്പനിയിലെ ജീവനക്കാരിയാണ്.

ഡിസംബര്‍ പത്തിനു നടത്തിയ മെഡിക്കല്‍ ചെക്ക് അപ്പിലാണ് പ്രീതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. മൂത്ത കുട്ടിക്ക് പതിനൊന്നു മാസം പ്രായം മാത്രമാണ് പ്രായം. ഇതിനാല്‍ അടുത്ത കുട്ടി ഇപ്പോള്‍ വേണ്ടെന്ന അഭിപ്രായമായിരുന്നു പ്രീതിക്ക്. ഭര്‍ത്താവുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അബോര്‍ഷന് സമ്മതിച്ചില്ല.

അബോര്‍ഷനായി ഗുളിക വാങ്ങിക്കൊണ്ടുവരാന്‍ പ്രീതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഇതു ചെയ്തില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി പ്രീതി തന്നെ ഗുളിക വാങ്ങി കഴിക്കുകയായിരുന്നു.

രക്തസ്രാവവും വേദനയും മൂലം പ്രീതി അവശയായെങ്കിലും ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചു. പിന്നീട് അബോധാവസ്ഥയില്‍ ആയപ്പോള്‍ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ മറ്റു ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് പ്രതീയുടെ മരണമെന്ന് സഹോദരനും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT