പ്രതീകാത്മക ചിത്രം 
India

ചായ തിളപ്പിക്കുന്നതിനിടെ സ്റ്റൗവില്‍ നിന്ന് തീപടര്‍ന്നു, സാരിക്ക് തീപിടിച്ചു; 63കാരിക്ക് ദാരുണാന്ത്യം

ചെന്നൈയ്ക്ക് സമീപമുള്ള ആവഡിയില്‍ 63വയസുള്ള ഹംസവേണിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അടുക്കളയിലെ സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് 63കാരിക്ക് ദാരുണാന്ത്യം. സ്റ്റൗവില്‍ നിന്ന് സാരിക്ക് തീപിടിച്ച ശേഷം ആളിക്കത്തുകയായിരുന്നു. ചെന്നൈയ്ക്ക് സമീപമുള്ള ആവഡിയില്‍ 63വയസുള്ള ഹംസവേണിയാണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. ചായ തിളപ്പിക്കുന്നതിനിടയിലാണ് അപകടം നടന്നത്. സ്റ്റൗവില്‍ നിന്ന് സാരിയ്ക്ക് തീപിടിക്കുകയായിരുന്നു. ഹംസവേണിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍, വയോധികയുടെ ദേഹത്ത് തീ ആളിക്കത്തുന്നതാണ് കണ്ടത്. വെള്ളം ഒഴിച്ചും മറ്റും തീ അണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. അവസാനം ബെഡ്ഷീറ്റ് ദേഹത്ത് കൂടി ചുറ്റിയാണ് തീ അണച്ചത്.

സാരിയാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 85 ശതമാനം പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായിരുന്നു. വൈകീട്ടാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം