പ്രതീകാത്മക ചിത്രം 
India

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; ശ്വാസനാളി മുറിഞ്ഞ് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം 

സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്‍റെ നൂൽ 20കാരിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. 

മാധവ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്വാസനാളി മുറിഞ്ഞ് രക്തം വാർന്നാണ് യുവതി മരിച്ചത്. സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഇതിനായി പ്രദേശത്തെ സിസിടിവികൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. നൈലോൺ ചരടിൽ ഗ്ലാസ് പൊടി പൂശിയ പട്ടമാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT