സരസ്വതി 
India

തേനിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചയ്യയുടെ ഭാര്യ സരസ്വതിയാണ് മരിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ലോവര്‍ ക്യാമ്പില്‍ താമസിച്ച് കൂലിപ്പണി ചെയ്തു വരികയാണ് സരസ്വതിയും ഭര്‍ത്താവും. അഴകേശന്‍ എന്നയാളുടെ പറമ്പില്‍ ജോലിക്ക് പോയിട്ട് തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വനത്തിന് സമീപത്തെ റോഡിലൂടെ നടന്നു വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ഉടന്‍ തന്നെ ഗൂഡല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പത്തെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക