തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 
India

ആകെയുള്ള രണ്ടു പവന്‍ മാല ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി, കഷ്ടപ്പാടിലും നാടിനൊപ്പം നിന്ന് യുവതി; ജോലി വാഗ്ദാനം ചെയ്ത് സ്റ്റാലിന്‍ 

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പണം ഇല്ലാത്തത് കൊണ്ട് ആകെയുള്ള രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Author : സമകാലിക മലയാളം ഡെസ്ക്

സേലം: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പണം ഇല്ലാത്തത് കൊണ്ട് ആകെയുള്ള രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് സേലത്തെ മേട്ടൂര്‍ ഡാമിലെത്തിയ സ്റ്റാലിന് യുവതി സ്വര്‍ണമാലയും ഒരു കത്തും നല്‍കുകയായിരുന്നു. ഇക്കാര്യം സ്റ്റാലിന്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 

കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. 

കോവിഡ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് കഴുത്തില്‍ കിടന്ന രണ്ടു പവന്റെ മാല ഊരി നല്‍കിയത്. തനിക്ക് ജോലിയൊന്നും ഇല്ലാത്തതിനാല്‍ കുടുംബം നോക്കാന്‍ കഷ്ടപ്പെടുകയണെന്നും അച്ഛന് ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ സമ്പാദ്യമെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പണമൊന്നും കൈവശം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നല്‍കുന്നതെന്നും യുവതി കത്തില്‍ പറയുന്നു. മാലയും ദുരിതങ്ങള്‍ വിവരിച്ച് കൊണ്ടുള്ള കത്തും മുഖ്യമന്ത്രി കണ്ടതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു ജോലി സര്‍ക്കാരിലോ സ്വകാര്യ സ്ഥാപനങ്ങളിലോ നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്