പ്രതീകാത്മക ചിത്രം 
India

തലയിലും മുഖത്തും നെഞ്ചിലും 12 മുറിവുകള്‍; യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തലയ്‌ക്കേറ്റ പരിക്കും കഴുത്ത് ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ വസ്ത്രമില്ലാതെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ കൊല്ലപ്പെടുന്നതിന് മുന്‍പ് ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ പരിക്കും കഴുത്ത് ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരമാസകലം മുറിവേറ്റ പാടുകള്‍ ഉണ്ട്. തല, നെഞ്ച്, തൊണ്ട, സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊളളിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 

ഏപ്രില്‍ 12 ന് ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ബാബകുടി ക്ഷേത്രത്തിന് സമീപം യുവതിയുടെ മൃതദേഹം അര്‍ദ്ധനഗ്‌നമായ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. 

യുവതിയെ തിരിച്ചറിയുന്നതിനായി പൊലീസ് സാമൂഹികമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ഏപ്രില്‍ 11 ന് രാത്രി ഒരു കറുത്ത നിറത്തിലുള്ള കാര്‍ ക്ഷേത്രത്തിന് സമീപത്ത് എത്തിയതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !