പ്രതീകാത്മക ചിത്രം 
India

ഭാര്യ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം; സ്വീകരിക്കാന്‍ തയ്യാറെന്ന് ഭര്‍ത്താവ്

വിവാഹിതയായ യുവതി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: വിവാഹിതയായ യുവതി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം. എങ്കിലും, തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ തയാറാണെന്നാണു ഭര്‍ത്താവ് പറയുന്നു. അസമിലെ ധിങ് ലഹ്ക്കര്‍ ജില്ലയിലാണു സംഭവം.

ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഓരോ സമയവും യുവതി ആര്‍ക്കെങ്കിലുമൊക്കെ ഒപ്പം ഒളിച്ചോടും. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം തിരികെയെത്തും. ഇതാണു പതിവ്. അടുത്തിടെ നാട്ടുകാരനായ ഒരാള്‍ക്കൊപ്പമാണ് പോയതെന്ന് ഭര്‍ത്താവ് പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഡ്രൈവറാണ്.

സെപ്റ്റംബര്‍ നാലിന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍  ഭാര്യയെ കാണുന്നില്ല. 3 മാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് അവള്‍ പോയത്. ആടിന് തീറ്റ തേടി പോകുകയാണെന്നാണ് പറഞ്ഞത്.  22,000 രൂപയും ആഭരണങ്ങളുമായാണ് ഓടിപ്പോയത്. ആര്‍ക്കൊപ്പമാണ് പോയതെന്ന് കൃത്യമായി അറിയില്ല,' ഭര്‍ത്താവ് പറയുന്നു.

അതേസമയം, വിവാഹത്തിന് ശേഷം യുവതി തന്റെ പ്രദേശത്തുള്ള നിരവധി ആളുകളുമായി അവിഹിത ബന്ധം പുലര്‍ത്തിയതായി ദിങ് ലഹ്കര്‍ ഗ്രാമത്തിലെ പ്രദേശവാസികള്‍ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ