ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ വീഴുന്ന ദൃശ്യം 
India

വാഷ്‌റൂം ഉപയോഗിക്കാന്‍ ട്രെയിനില്‍ കയറി; ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍, ഒടുവില്‍- വീഡിയോ 

ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റിവീണ സ്ത്രീയെ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റിവീണ സ്ത്രീയെ രക്ഷപ്പെടുത്തി. കാല്‍ തെറ്റിവീണ് ട്രെയിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ സ്ത്രീയെ സമയോചിതമായ ഇടപെടലിലൂടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. വാഷ്‌റൂമില്‍ പോകാന്‍ തോന്നിയ സ്്ത്രീ പ്ലാറ്റ്‌ഫോമില്‍ അന്വേഷിച്ചു. പ്ലാറ്റ്‌ഫോമില്‍ വാഷ്‌റൂം ഇല്ലെന്ന് മനസിലാക്കിയതോടെ, ഈസമയം സ്റ്റേഷനിലെത്തിയ ട്രെയിനിലെ വാഷ്‌റൂം ഉപയോഗിക്കാന്‍ തീരുമാനിച്ചു.

കുറച്ചുനേരം പിടിച്ചിടും എന്ന ധാരണയിലാണ് ട്രെയിനില്‍ കയറിയത്. എന്നാല്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി. പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ സ്ത്രീ ശ്രമിക്കുന്നതിനിടെയാണ് കാല്‍ തെറ്റിവീണത്. പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയില്‍ കുടുങ്ങിയ സ്ത്രീയെ സമയോചിതമായ ഇടപെടിലൂടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിക്കുകയായിരുന്നു. സ്ത്രീയെ വലിച്ച് പുറത്തേയ്ക്കിട്ടാണ് രക്ഷിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍