ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍/ ഫയല്‍ 
India

ബര്‍ത്‌ഡേ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി; 30കാരിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ്

റെയില്‍വേ ജീവനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ റെയില്‍വേ ജീവനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

30 വയസ്സുള്ള സ്ത്രീയെയാണ് റെയില്‍വേ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ ചേര്‍ന്ന് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കേസില്‍ സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ ചന്ദ് മീണ( 33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന യുവതിയുമായി പ്രതികളിലൊരാള്‍ക്ക് മുന്‍പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇയാളുടെ കുട്ടിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എന്ന വ്യാജേന യുവതിയെ വിളിച്ചു വരുത്തുകയും, തഞ്ചത്തില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമിലെത്തിച്ച് കൂട്ടുകാര്‍ക്കൊപ്പം പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT