ഫോട്ടോ: എഎൻഐ 
India

മദ്യപിച്ച് ഡ്രൈവിങ്; കാറിടിച്ച് 20കാരിയെ വലിച്ചിഴച്ചത് കിലോമീറ്ററുകൾ; പുതുവത്സര ആഘോഷത്തിനിടെ അരും കൊല; അഞ്ച് യുവാക്കൾ പിടിയിൽ

യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ 7-8 കിലോമീറ്ററാണ് വലിച്ചിഴച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തി കാറിൽ സഞ്ചരിച്ച യുവാക്കൾ. പുതുവത്സര ആഘോഷങ്ങൾക്കിടെയാണ് 20കാരിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 

യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ 7-8 കിലോമീറ്ററാണ് വലിച്ചിഴച്ചത്. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. കാഞ്ജ്‌വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്നമായി നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിന്റെ മുഴുവൻ സത്യങ്ങളും പുറത്തു വരണമെന്ന് അവർ ആവശ്യപ്പെട്ടു. 

രോഹിണി ജില്ലാ പൊലീസിന്റെ ക്രൈം ടീം സ്ഥലത്തെത്തി നടത്തി. യുവതിയുടെ മൃതദേഹം മംഗോൾപുരി എസ്‌ജിഎം ആശുപത്രിയിലേക്ക് അയച്ചു. ഇവിടെ വച്ചാണ് 20കാരിയുടെ മരണം സ്ഥിരീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം