വീഡിയോ ദൃശ്യം 
India

ഒരു ദിവസം ജോലിക്കെത്തിയില്ല, നേഴ്‌സിനെ ആക്രമിച്ച് ആശുപത്രി ജീവനക്കാരന്‍; വിഡിയോ പുറത്ത് 

ഒരു ദിവസം ജോലിക്കെത്താന്‍ കഴിയാതിരുന്ന യുവതി പിറ്റേന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പാട്ന: ഒരു ദിവസം ജോലിക്കെത്താഞ്ഞതിന് നേഴ്‌സിന് നേരെ ആക്രമണം. ബിഹാറിലെ ജമൂയി ജില്ലയിലെ ആശുപത്രിയിലെ ജീവനക്കാരനാണ് യുവതിയെ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. 

ബുധനാഴ്ച ജോലിക്കെത്താന്‍ കഴിയാതിരുന്ന യുവതി പിറ്റേ ദിവസം ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിലെത്തിയ യുവതിയ ചോദ്യം ചെയ്യുന്നതിനിടെ ജീവനക്കാരിലൊരാള്‍ ഇവരുടെ മുഖത്തടിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന മറ്റ് ആളുകള്‍ചേർന്ന് ഇയാളെ ഇവിടെനിന്ന് മാറ്റി. 

സഹപ്രവര്‍ത്തകയെ ആക്രമിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. സംഭവത്തില്‍ നടപടിയെടുക്കാതെ ജോലി ചെയ്യില്ലെന്ന് പറഞ്ഞാണ് സഹപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

SCROLL FOR NEXT