Woman Journalist Alleges Assault by Rahul Gandhi, Seeks FIR in Delhi. IANS
India

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

താൻ മൂന്ന് മാസം ഗർഭിണിയാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് മാധ്യമപ്രവർത്തകയുടെ ആവശ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൈയേറ്റം ചെയ്തെന്ന പരാതിയുമായി ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തക റിച്ച പരാശർ. ഇത് സംബന്ധിച്ച പരാതി ഡൽഹി പൊലീസ് കമ്മീഷണർക്ക് റിച്ച പരാശർ കൈമാറി. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് മാധ്യമപ്രവർത്തകയുടെ ആവശ്യം.

ഒക്ടോബർ 12ന് സുപ്രീം കോടതിക്ക് സമീപം നടന്ന ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിച്ച പരാശറിന്റെ ആരോപണം.

രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിക്കാനായി മൈക്ക് നീട്ടിയപ്പോൾ അദ്ദേഹം തന്റെ കൈയിൽ പിടിച്ച് മുന്നോട്ടു വലിച്ചുവെന്നും പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയപ്പോൾ താൻ സുപ്രീം കോടതിയുടെ പടികളിൽ നിന്ന് താഴേക്ക് വീണതായും മുഖത്തും കൈയിലും കാൽമുട്ടുകളിലും പരുക്കേറ്റതായും മൊബൈൽ ഫോൺ തകർന്നതായും മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയതായി റിച്ച പരാശർ പറഞ്ഞു.

താൻ മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം ആശുപത്രിയിലെ നഴ്സിനോട് പറഞ്ഞു. തുടർന്ന് എക്സ്റേയ്ക്ക് പകരം അൾട്രാസൗണ്ട് പരിശോധന നടത്തി. പിന്നീട് ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായും റിച്ച പരാശർ വ്യക്തമാക്കി.

ഭാരതീയ ന്യായ് സംഹിതയിലെ സ്ത്രീത്വത്തെ അപമാനിക്കൽ, മനഃപൂർവം പരുക്കേൽപ്പിക്കൽ, ആക്രമണം, ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള അശ്രദ്ധമായ പെരുമാറ്റം, പൊതുവായ ഉദ്ദേശ്യത്തോടെ കൂട്ടായി കുറ്റകൃത്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Woman Journalist Alleges Assault by Rahul Gandhi, Seeks FIR in Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...