ഫയല്‍ ചിത്രം 
India

ഭര്‍ത്താവുമായി വഴക്കിട്ടു; ഓടുന്ന ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി 27കാരി ചാടി; രണ്ടുപേരും മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ചിറ്റൂര്‍:  ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം.

ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനായ ഇവര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങി.

നെറിഗുണ്ട റെയില്‍വെ സേ്റ്റഷനില്‍വച്ച് ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് കേസ് എടുത്തതായും യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT