പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം; 49 കാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; യുവതി അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് രാകേഷിന്റെ ഇളയമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: 49കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. രാജ്‌കോട്ട് മാരുതി നഗര്‍ സ്വദേശി രാകേഷ് അഥിയാരുവിന്റെ കൊലപാതകത്തിലാണ് ഒപ്പംതാമസിച്ചിരുന്ന ആശ ചൗഹാനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷിന്റെ ഇളയമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ല്‍. ഭാരമേറിയ വസ്തു കൊണ്ടാണ് രാകേഷിന്റെ തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കിയതോടെ മൃതദേഹം വീട്ടിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.

15 വര്‍ഷം മുമ്പ് ഭാര്യയുമായി വേര്‍പിരിഞ്ഞശേഷം ആശയോടൊപ്പമായിരുന്നു രാകേഷ് താമസിച്ചിരുന്നത്. ഇവരുടെ വീടിന് തൊട്ടടുത്തായി രാകേഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആരുമില്ലെന്നറിഞ്ഞതോടെയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. ഉടന്‍തന്നെ ഇവര്‍ രാകേഷിന്റെ സഹോദരനെ അറിയിച്ചു. വീട്ടിലെത്തിയപ്പോള്‍ പാതി കത്തിക്കരിഞ്ഞനിലയിലാണ് സഹോദരന്റെ മൃതദേഹം കണ്ടത്. മുറിയിലാകെ മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. സംഭവത്തില്‍ ആശയെ സംശയിക്കുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ആദ്യം ചോദ്യം ചെയ്തപ്പോള്‍ മുഖംമൂടി ധരിച്ച മൂന്നംഗസംഘം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തിയെന്നായിരുന്നു ആശ പൊലീസിനോട് പറഞ്ഞത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്

അടുത്തിടെയായി രാകേഷ് പതിവായി വഴക്കിട്ടിരുന്നതായും ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് താന്‍ സംശയിച്ചിരുന്നതായും ആശ പൊലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനാണ് മൃതദേഹം കത്തിച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT