പ്രതീകാത്മക ചിത്രം 
India

കുടിച്ച് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; അറസ്റ്റ്

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. 39കാരനായ സതീഷ്. കാവുണ്ടം പാളയം അംബേദ്കര്‍ നഗറിലെ ആര്‍ റീന എന്നിവരാണ് അറസ്റ്റിലായത്. 

12വര്‍ഷം മുന്‍പാണ് ഇല്ക്ട്രീഷ്യനായ രാജ റീനെയെ വിവാഹം കഴിച്ചത്. രാജ പലപ്പോഴും മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ബുധനാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. അമിതമായി മദ്യപിച്ചാണ് രാജ മരിക്കാന്‍ ഇടയായതെന്ന് യുവതി ബന്ധുക്കളെ അറിയിച്ചു.യുവാവിന്റെ മൃതദേഹത്തിലെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടത്തിനയച്ചിരുന്നു.

കഴുത്തുഞെരിച്ചാണ് രാജയെ കൊലപ്പെടുത്തിയതെന്നാണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ബന്ധുവായ കാമുകനുമൊത്താണ് കൊലപാതകം നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ഭാര്യയും യുവാവും തമ്മിലുള്ള അവിഹിതബന്ധം രാജ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നു. മദ്യപിച്ചെത്തിയ ദിവസം ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

SCROLL FOR NEXT