എം ജയന്തൻ 
India

പണത്തെച്ചൊല്ലി തർക്കം; കാമുകനെ കഷണങ്ങളാക്കി കടൽതീരത്ത് കുഴിച്ചിട്ടു, യുവതി അറസ്റ്റിൽ

കോവളം കടൽത്തീരത്ത് നിന്നാണ് കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയ കേസിൽ യുവതി അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവേയ്‌സ് ജീവനക്കാരൻ എം ജയന്തൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി. ജയന്തനെ മാർച്ച് മുതൽ കാണുന്നില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.

കോവളം കടൽത്തീരത്ത് നിന്നാണ് കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഗുണ്ടകളുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കൊല നടത്തിയതെന്നാണ് വിവരം. വില്ലുപുരത്തേക്ക് പോയ ജയന്തനം മാർച്ച് 18 മുതലാണ് കാണാതാകുന്നത്. ഇയാളുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ അവസാന ഫോൺ ലൊക്കേഷൻ പുതുക്കോട്ടയിലാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കാമുകിയായിരുന്ന ഭാഗ്യലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ജയന്തൻ ഭാ​ഗ്യലക്ഷ്‌മിക്ക് ധാരാളം ധനസഹായം ചെയ്‌തിരുന്നു. ഇത് മുടങ്ങിയതാകാം കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പണത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ജയന്തനെ മറ്റ് മൂന്ന് പേരുടെ സഹായത്തോടെ യുവതി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മാർച്ച് 20ന് പുലർച്ചെ സംഘം മൃതദേഹ അവശിഷ്ടങ്ങൾ പുതുക്കോട്ടയിൽ നിന്നും 400 കിലോമീറ്റർ അകലെ ചെന്നൈയ്ക്ക് സമീപം കോവളത്ത് കടൽക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ടു. പിന്നീട് മാർച്ച് 26ന് രാവിലെ ഭാഗ്യലക്ഷ്മി ടാക്സിയിൽ ബാക്കി ശരീരഭാഗങ്ങളുമായി വീണ്ടും ചെന്നൈയിലെത്തി കോവളത്ത് കുഴിച്ചിട്ടു. മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

SCROLL FOR NEXT