പ്രതീകാത്മക ചിത്രം 
India

ബസില്‍ വച്ച് അപമര്യാദയായി പെരുമാറി; കമ്മീഷണറുടെ മുന്‍പില്‍വച്ച് 42കാരന്റെ കരണത്തടിച്ച് യുവതി; വീഡിയോ വൈറല്‍

കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ 42കാരന്‍ അറസ്റ്റില്‍. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം

യാത്ര ചെയ്യുന്നതിനിടെ അടുത്തിരുന്ന പെണ്‍കുട്ടിയെ ഹുസൈന്‍ ശല്യപ്പെടുത്തുകയായിരുന്നു. ഒരു കൈയില്‍ ഫോണ്‍ ചെയ്യുകയും മറ്റൊരു കൈകൊണ്ട് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് അല്‍പ്പം മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാറിയിരുന്നു.  മൂന്ന് സ്റ്റോപ്പ് കഴിഞ്ഞതോടെ ഇയാള്‍ വീണ്ടും യുവതിയുടെ അടുത്ത് തന്നെ വന്നിരിക്കുകയായിരുന്നു. വീണ്ടും പഴയ പരിപാടി തുടരുകയും ചെയ്തു. ഈ സമയത്ത് കാലിയായി കിടന്നിരുന്ന പുരുഷന്മാരുടെ സീറ്റിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടെങ്കിലും അയള്‍ അതിന് തയ്യാറായിരുന്നില്ലെന്നും യുവതി പറഞ്ഞു.

അപമര്യാദയായി പെരുമാറിയതിന് താന്‍ പ്രതികരിച്ചെങ്കിലും സഹയാത്രികരോ ബസ് ജീവനക്കാരോ അനങ്ങിയില്ല. തുടര്‍ന്ന് ഇയാളുടെ ചിത്രം യുവതി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിന് ധിക്കാരത്തോടെ തന്നെ ഹുസൈന്‍ പോസ് ചെയ്തു കൊടുക്കുകയും ചെയ്തു.

ബസില്‍ നിന്നും പുറത്തിറങ്ങിയ യുവതി ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം പുറം ലോകത്തോട് പറയുകയും ചെയ്തു. ഇതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയാലയത്. 

പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പൊലീസ് കമ്മീഷണറുടെ മുന്നില്‍ എത്തിയ പ്രതിയുടെ കരണത്തടിക്കുകയും ചെയ്തു. ഈ വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ അടക്കം വൈറലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT