പ്രതീകാത്മക ചിത്രം 
India

വിഗ്ഗ് 'ഊരിപ്പോയി', കഷണ്ടി പുറത്ത്; വിവാഹമോചനം തേടി യുവതി 

ഉത്തര്‍പ്രദേശില്‍ കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചതിന് വിവാഹമോചനം തേടി യുവതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചതിന് വിവാഹമോചനം തേടി യുവതി. കല്യാണത്തിന് മുന്‍പ് വിഗ്ഗ് ധരിച്ച് കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചതിനാണ് യുവതി വിവാഹമോചനം തേടി അധികൃതരെ സമീപിച്ചത്.

മീററ്റിലാണ് സംഭവം. കൗണ്‍സിലിംഗിനിടെയാണ് യുവതി ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. കല്യാണത്തിന് മുന്‍പ് കാഴ്ചയില്‍ യുവാവിന് ഇടതൂര്‍ന്ന മുടി ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് ഇതുവരെ വിഗ്ഗാണ് ധരിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞതെന്ന് യുവതി പറഞ്ഞു. കഷണ്ടിയുടെ കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നില്ലെന്നും അവര്‍ വാദിച്ചു.

ഇരുട്ടിലായ അവസ്ഥയിലാണ് താനെന്നും വിവാഹമോചനം വേണമെന്നും യുവതി ആവശ്യപ്പെട്ടു. മീററ്റ് പൊലീസാണ് കൗണ്‍സിലിങ് സംഘടിപ്പിച്ചത്. 100 കേസുകളാണ് പരിഗണിച്ചത്.2020ല്‍ ഗാസിയാബാദില്‍ വച്ചായിരുന്നു തന്റെ വിവാഹം. കല്യാണത്തിന്് ശേഷമാണ് ഭര്‍ത്താവിന് കഷണ്ടിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന