പ്രതീകാത്മക ചിത്രം 
India

മൂന്ന് മാസം പ്രായമുള്ള മകനെ 50,000 രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ടുപോയതായി യുവതിയുടെ കഥ; രണ്ട് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെടുത്ത് പൊലീസ്

 ചുവന്ന സാരിയുടുത്ത സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ ഒരു എസ് യുവിയില്‍ രക്ഷപ്പെട്ടതായും പൊലീസിനെ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ അന്‍പതിനായിരം രൂപയ്ക്ക് വിറ്റു. ഇതിന് പിന്നാലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി യുവതില്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതി തട്ടിപ്പാണെന്ന് മനസിലാക്കിയ പൊലീസ് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി.

കുഞ്ഞിന്റെ അമ്മയെയും തട്ടിക്കൊണ്ടുപോയ സത്രീയെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഗോരഖ്‌നാഥ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇലാഹിബാഗ് പ്രദേശത്ത് താമസിക്കുന്ന സല്‍മ ഖത്തൂണ്‍ എന്ന യുവതി മകനെ തട്ടിക്കൊണ്ടുപോയതായി യുവതി അറിയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  ചുവന്ന സാരിയുടുത്ത സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ ഒരു എസ് യുവിയില്‍ രക്ഷപ്പെട്ടതായും പൊലീസിനെ അറിയിച്ചു.

വിവരം അറിഞ്ഞെത്തിയ പൊലീസ് അപ്പോള്‍ തന്നെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ അമ്മയുടെ തട്ടിക്കൊണ്ടുപോകല്‍ കഥയില്‍ പൊലീസിന് സംശയം തോന്നിയതോടെ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ കുഞ്ഞിനെ തട്ടിയെടുത്ത  സല്‍മ ഖാത്തൂണ്‍ കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് കൈമാറിയതായി കണ്ടെത്തി. പിന്നാലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തന്നെ കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് യുവതി കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. അതേസമയം 50,000രൂപയ്ക്ക് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് വാങ്ങിയ സ്ത്രീയുടെ അവകാശവാദം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ ആരോപണം ഉന്നയിച്ച യുവതിയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് അറിയാതെയാണ് കുഞ്ഞിനെ വിറ്റതെന്നും അതിനായി തട്ടിക്കൊണ്ടുപോകല്‍ കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT