17 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബുണ്ടി പോക്‌സോ കോടതി പ്രതീകാത്മക ചിത്രം
India

17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 30 കാരിക്ക് 20 വര്‍ഷം ശിക്ഷ വിധിച്ച് പോക്‌സോ കോടതി

ജഡ്ജി സലിം ബദ്രയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ കൂടാതെ 45000 രൂപ പിഴയും ചുമത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 17 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബുണ്ടി പോക്‌സോ കോടതി. 2023 ഒക്ടോബര്‍ 17നാണ് സംഭവം നടക്കുന്നത്. ജഡ്ജി സലിം ബദ്രയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ കൂടാതെ 45000 രൂപ പിഴയും ചുമത്തി.

30 വയസുള്ള ലാലിബായ് മോഗിയ എന്ന സ്ത്രീയാണ് കേസിലെ പ്രതി. 16 വയസുള്ള മകനെ മോഗിയ വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവെന്ന ഇരയുടെ അമ്മ ആരോപിച്ചിരുന്നു. ആണ്‍കുട്ടിക്ക് മദ്യം നല്‍കിയതിന് ശേഷം ആറ് മുതല്‍ ഏഴ് ദിവസം വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 363 ( തട്ടിക്കൊണ്ടുപോകല്‍), ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും), ലൈംഗിക കുറ്റകുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം മോഗിയയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്്ക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'