പ്രതീകാത്മക ചിത്രം 
India

ബലാത്സംഗ ശ്രമം ചെറുത്തു, 23കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; മൊഴികളില്‍ പൊരുത്തക്കേട്

 ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23കാരിയെ തീകൊളുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23കാരിയെ തീകൊളുത്തി കൊന്നു. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഝാർഖണ്ഡ് ഹസാരിബാഗില്‍ ജനുവരി ഏഴിന് വീട്ടില്‍ വച്ചായിരുന്നു സംഭവം. ബലാത്സംഗ ശ്രമം ചെറുത്തതില്‍ കുപിതരായ പ്രതികള്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹത്ത് 70 ശതമാനം പൊള്ളലേറ്റ യുവതി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കേയാണ് ആരോഗ്യനില വഷളായി ഞായറാഴ്ച രാവിലെ മരിച്ചത്. 

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹസാരിബാഗ് എസ്പി മനോജ് രത്തന്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ എടുത്ത യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ അയല്‍വാസികളാണ് തന്നെ രക്ഷിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്. എന്നാല്‍ താനാണ് യുവതിയെ രക്ഷിച്ചതെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും എസ്പി പറയുന്നു. 

സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും തെളിവുകള്‍ തേടിയുള്ള അന്വേഷണത്തിലാണെന്നും എസ്പി പറഞ്ഞു. അതേസമയം പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT