ശല്യം ചെയ്തയാളെ മുഖത്തടിക്കുന്ന അധ്യാപിക  വിഡിയോ സ്ക്രീന്‍ഷോട്ട്
India

ഒരൊറ്റ അടി പോലും പാഴായില്ല, ബസില്‍ ശല്യം ചെയ്തയാളെ 26 തവണ 'കരണംപുകച്ച്' അധ്യാപിക; വിഡിയോ വൈറല്‍

ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച് അധ്യാപിക. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ചയാണ് സംഭവം.

ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്.

മുഖത്തടിക്കുന്ന സമയത്ത് കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ ലഷ്‌കറെയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ പരിഹരിക്കപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി