India

കാല്‍ തെറ്റി സ്ത്രീ ഓടുന്ന ട്രെയിനിന് അടിയിലേക്ക്; രക്ഷകനായി പൊലീസുകാരന്‍ ( വീഡിയോ)

അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍ തെറ്റി പാളത്തിലേക്ക് വീണ സ്ത്രീയ്ക്ക് അത്ഭുത രക്ഷപ്പെടല്‍. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴാന്‍ തുടങ്ങിയ സ്ത്രീയെ അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്.

മഹാരാഷ്ട്രയിലെ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിന് ഇടയിലൂടെ പാളത്തിലേക്ക് വീഴുന്നതിനിടെ, റെയില്‍വേ പ്രൊട്ടക്ഷന്‍ഫോഴ്‌സ് കോണ്‍സ്റ്റബില്‍ ചാടിപ്പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ഇന്നലെ നടന്ന സംഭവത്തില്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്ത്രീ വീണതുകണ്ട് ഓടിക്കൂടുന്ന ആളുകളെയും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT