പ്രതീകാത്മക ചിത്രം 
India

'വിവാഹേതര ബന്ധം'; യുവതിയെ വിവസ്‌ത്രയാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു 

ജാർഖണ്ഡിൽ യുവതിയെ വിവസ്‌ത്രയാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാർഖണ്ഡിൽ വിവാഹേതര ബന്ധം ആരോപിച്ച് ദലിത് യുവതിയെ വിവസ്‌ത്രയാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ബുധനാഴ്‌ച രാത്രിയാണ് സംഭവം.  ഫോണിൽ വിളിച്ച് പുറത്തിറക്കിയ യുവതിയെ രണ്ട് യുവാക്കൾ ചേർന്ന് ഇരുചക്ര വാഹനത്തിൽ ബലമായി കൊണ്ടുപോവുകയായിരുന്നു. തുടർന്ന്  വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ ഗിരിദിഹില്ലിലെ വനമേഖലയിൽ കൊണ്ടുപോയി വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു.

രാത്രി മുഴുവൻ യുവതി അവിടെ കിടന്നു. രാവിലെ യുവതിയെ അവശനിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ നാല് പേരും ചേർന്നാണ് തന്നെ മർദിച്ചതെന്നും യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇവരുടെ കുടുംബത്തിലെ 19കാരനായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. വിലക്കിയിട്ടും ഇരുവരും ബന്ധം തുടർന്നു. ഇതിനെ തുടർന്നാണ് യുവതിയെ കെട്ടിയിട്ടു മർദിച്ചതെന്നു പ്രതികൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT