പ്രതീകാത്മക ചിത്രം 
India

യുവതി മുഖമടിച്ച് വീണു; ടൂത്ത് ബ്രഷ് കവിളിലൂടെ തുളച്ച് കയറി; ശസ്ത്രക്രിയ

ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് നീക്കം ചെയ്തു.കാഞ്ചിപുരം സ്വദേശിയായ യുവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കം ചെയ്തത്.

മുഖം അടിച്ച് വീണതോടെ ബ്രഷ് വായയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി.പിന്നീട് വായ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. ഉടന്‍ തന്നെ ബന്ധുക്കള്‍ രേവതിയെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

യുവതിയുടെ കവിള്‍ കീറിയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. രേവതിയുടെ മോണയുടെ ഭാഗത്ത് തറച്ചിരുന്ന ബ്രഷ് ചെവിയുടെ ഭാഗം വരെ എത്തിയിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല്ലിന്റെ ഇടയില്‍ കുടുങ്ങിയ ബ്രഷിന്റെ ഒരുഭാഗം പുറത്തെടുക്കാന്‍ അല്‍പം പാടുപെട്ടുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സമാന രീതിയിലുള്ള സംഭവം അരുണാചല്‍പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പല്ല് തേക്കുന്നതിനിടെ അബദ്ധത്തില്‍ ഒരു യുവാവ് ബ്രഷ് വിഴുങ്ങി. ഡോക്ടര്‍മാര്‍ എക്‌സ്‌റേയും മറ്റ് പരിശോധനകളും നടത്തിയിട്ടും അന്നനാളത്തില്‍ ബ്രഷ് കണ്ടെത്തിയില്ല. പിന്നീടാണ് വയറിന്റെ മുകള്‍ ഭാഗത്ത് ബ്രഷ് കുടുങ്ങി കിടക്കുന്ന വിവരം പരിശോധനയില്‍ തെളിഞ്ഞത്. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT