റസിയ ബീഗം മകനൊപ്പം 
India

അന്ന് മകനെ രക്ഷിക്കാന്‍ താണ്ടിയത് 1400 കിലോമീറ്റര്‍; ഇന്ന് യുദ്ധഭൂമിയില്‍ നിന്ന് അവനെയും കാത്തിരുന്ന് ആ അമ്മ

യുക്രൈന്റെ വടക്കുകിഴക്കുഭാഗത്തുള്ള സുമിയില്‍ എംബിബിഎസ് ഒന്നാംവര്‍ഷ വര്‍ഷവിദ്യാര്‍ഥിയാണ് അമന്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  ഒരിക്കല്‍ മകന്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ ആ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍. എന്നാല്‍ ഇന്ന് അവര്‍ നിസ്സഹായയാണ്.  യുക്രൈനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ 19കാരനായ മകനെയും കാത്തിരിക്കുകയാണ് ആ അമ്മ. തെലങ്കാനയിലെ സ്്കൂള്‍ ടീച്ചറായ റെസിയ ബീഗം.  

യുക്രൈനില്‍ നിന്ന് തെലങ്കാനയില്‍ 260 വിദ്യാര്‍ഥികളാണ് ഇതുവരെ മടങ്ങിയെത്തിയത്. യുക്രൈന്റെ വടക്കുകിഴക്കുഭാഗത്തുള്ള സുമിയില്‍ എംബിബിഎസ് ഒന്നാംവര്‍ഷ വര്‍ഷവിദ്യാര്‍ഥിയാണ് അമന്‍. അമനെ കൂടാതെ ഇവിടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിയി്ട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 500ലധികം വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നത്. റഷ്യയുടെ തുടര്‍ച്ചയായി ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളും ബങ്കറുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ വൈദ്യുതി ജലസംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്.

യുക്രൈനിലെ മറ്റ് നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി സുമി ഒറ്റപ്പെട്ട നിലയിലാണ്. ഇതേ തുടര്‍ന്ന് അവിടെ കുടുങ്ങിയവര്‍ക്ക് പുറത്തെത്തുക ഏറെ പ്രയാസകരമായ കാര്യമാണ്. മകന്‍ സുരക്ഷിതമായി എത്തുമെന്ന പ്രതീക്ഷയിലാണ് അന്‍പതുകാരിയായ റസിയ. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മകന്‍ വിളിച്ചതായി അമ്മ പറഞ്ഞു. സുരക്ഷിതനാണെ്ന്നും ഭയപ്പെടേണ്ടതില്ലെന്നും മകന്‍ പറഞ്ഞു. പക്ഷെ അവന്‍ യുദ്ധഭൂമിയില്‍ ആയതിനാല്‍ ആശങ്കയുണ്ടെന്ന് അവര്‍ പറയുന്നു.

അവിടെ കുടുങ്ങിയ മകനെയും മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് റസിയ ബീഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോടും ആവശ്യപ്പെട്ടു
മകന്‍ കുടുങ്ങിപ്പോയത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്തായതിനാലും വിദേശത്തായതിനാലും ഇത്തവണ അവനെ രക്ഷിക്കാന്‍ താന്‍ നിസ്സഹായാണെന്ന് അവര്‍ പറയുന്നു.

രാജ്യവ്യാപകമായി ലോക്ക്ഡൗ്ണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ റസിയ ബീഗം സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്ററാണ്. മകന്റെ അടുത്തെത്താന്‍ അവര്‍ രാത്രിയില്‍ പോലും സധൈര്യം വാഹനം ഓടിച്ചാണ് മകനെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്

നിസാമാബാദ് ജില്ലയിലെ ബോധന്‍ പട്ടണത്തിലെ സ്‌കൂളിലെ അധ്യാപികയായ റസിയയുടെ ഭര്‍ത്താവ്  വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്കസംബന്ധമായി അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു കിഡ്നി സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികളെ സേവിക്കുന്നതിന് വേണ്ടിയാണ് തന്റെ ഇളയ മകന്‍ മെഡിക്കല്‍ പ്രൊഫഷന്‍ തിരഞ്ഞെടുത്തതെന്ന് അവര്‍ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

SCROLL FOR NEXT