പ്രതീകാത്മക ചിത്രം 
India

ടൈം ടേബിൾ ഉണ്ടാക്കും, ഷെഡ്യൂളിട്ട് രാജ്യം മുഴുവൻ സഞ്ചരിച്ച് മോഷണം; യുവതി പിടിയിൽ 

മുംബൈ സ്വദേശിനി ആരതിദേവ്‌ നാനി ഭഗവൻദാസാണു ചെന്നൈയിൽ അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടൈം ടേബിളുണ്ടാക്കി ഷെഡ്യൂളിട്ട് രാജ്യം മുഴുവൻ സഞ്ചരിച്ചു മോഷണം നടത്തിയ യുവതി പിടിയിൽ. മുംബൈ സ്വദേശിനി ആരതിദേവ്‌ നാനി ഭഗവൻദാസാണു ചെന്നൈയിൽ അറസ്റ്റിലായത്. 

ഒരിടത്തു മോഷണം നടത്തിയാൽ നിശ്ചിത സമയത്തിനുശേഷം വീണ്ടും മോഷണം നടത്തുന്നതാണ് ആരതിയുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. ഒരിടത്തു മോഷണം നടത്തിയാൽ ഉടൻ മറ്റൊരു സംസ്ഥാനത്തേക്കു രക്ഷപ്പെടുന്നതാണു പതിവ്. കഴിഞ്ഞ വർഷം കിൽപ്പോക് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്നു രണ്ടേകാൽ പവൻ സ്വർണം മോഷണം പോയിരുന്നു. സമാന രീതിയിൽ ഈ വർഷം മോഷണത്തിന് എത്തിയതായിരുന്നു യുവതി. വിദ്യാർഥികളുടെ സഹായത്തോടെയാണ് ആരതിയെ പൊലീസ് പിടികൂടിയത്. 

സിസിടിവി ദൃശ്യങ്ങളിൽ ഹോസ്റ്റലിനു സമീപം ഒരു സ്ത്രീയെ സംശയാസ്പദമായി കണ്ടെത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി  പ്രചരിപ്പിച്ചു. വ്യാഴാഴ്ച എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിൽ മോഷണം നടത്താനെത്തിയപ്പോൾ ആരതിയെ മെഡിക്കൽ വിദ്യാർഥിനികൾ തിരിച്ചറിഞ്ഞ് തടഞ്ഞുവച്ചു. പിന്നീടിവരെ കിൽപ്പോക്ക് പൊലീസിനു കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT