പ്രതീകാത്മക ചിത്രം 
India

മാസ്‌ക് ഇല്ലാതെ ബൈക്കില്‍ യാത്ര, ചോദ്യം ചെയ്ത പൊലീസുകാരിയെ കടന്നുപിടിച്ചു, യൂണിഫോം വലിച്ചുകീറി; അറസ്റ്റ് 

മാസ്‌ക് ഇല്ലാതെ ബൈക്കില്‍ യാത്ര, ചോദ്യം ചെയ്ത പൊലീസുകാരിയെ കടന്നുപിടിച്ചു, യൂണിഫോം വലിച്ചുകീറി; അറസ്റ്റ് 

Author : സമകാലിക മലയാളം ഡെസ്ക്

അംറോഹ (യുപി): മാസ്‌ക് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ പൊലീസിനു നേരെ യുവാവിന്റെ ആക്രമണം. രണ്ടു വനിതാ കോണ്‍സ്റ്റബിളുമാരെ കടന്നുപിടിച്ച യുവാവ് ഒരാളുടെ യൂണിഫോം വലിച്ചുകീറി. ഇയാളെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. പക്കിസരായ് മേഖലയില്‍ വച്ച് ബൈക്കില്‍ പോവുകയായിരുന്ന മുഹമ്മദ് സൈദിനെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നതു തടയാന്‍ നിയോഗിക്കപ്പെട്ട ആന്റി റോമിയോ സ്‌ക്വാഡിലെ രണ്ടു വനിതാ കോണ്‍സ്റ്റബിളുമാരാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്.

ബൈക്ക് നിര്‍ത്തിയ ഇയാള്‍ കോണ്‍സ്റ്റബിളുമാരോട് മോശമായി  പെരുമാറുകയായിരുന്നു. പൊലീസുകാരെ കടന്നുപിടിച്ച ഇയാള്‍ ഒരാളുടെ യൂണിഫോം വലിച്ചുകീറി. രണ്ടു കോണ്‍സ്റ്റബിളുമാരും ചേര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ ഇയാളെ കീഴടക്കി. ഇയാള്‍ക്കൊപ്പം ഒരു കുട്ടിയും ബൈക്കില്‍ ഉണ്ടായിരുന്നു.

സ്ത്രീകളോടു മോശമായി പെരുമാറിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സൈദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT