Madras High Court  file
India

വിവാഹ ശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ല, പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ആവശ്യമില്ല: മദ്രാസ് ഹൈക്കോടതി

വിവാഹ ശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭര്‍ത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ ഭാര്യക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയും ഒപ്പും വാങ്ങേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ ശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭര്‍ത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ ഭാര്യക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെതിരെ രേവതിയെന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

വിവാഹിതരായ സ്ത്രീകളെ ഭര്‍ത്താവിന്റെ സ്വത്തായി കാണുന്ന മനോഭാവമാണിതെന്നും ആധുനിക സമൂഹത്തിന് ചേരുന്ന നിലപാടല്ല ഇതെന്നും പറഞ്ഞ കോടതി 4 ആഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഉത്തരവിട്ടു.

The Madras High Court has held that it is not necessary for a woman to get the permission of her husband and take his signature before applying for a passport before the authority.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT