വനിത 'സീരിയൽ കില്ലേഴ്സ്' അറസ്റ്റിൽ എക്സ്
India

അപരിചിതരുമായി ചങ്ങാത്തം, സയനൈഡ് ജ്യൂസ് നൽകി കൊലപ്പെടുത്തും! പിന്നാലെ മോഷണം; വനിത 'സീരിയൽ കില്ലേഴ്സ്' അറസ്റ്റിൽ

മൂന്ന് സ്ത്രീകളടക്കം നാല് പേരെയാണ് ഇവർ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ തെനാലി ജില്ലയെ വിറപ്പിച്ച വനിത സീരിയൽ കില്ലേഴ്സ് അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തി വന്നിരുന്ന മൂന്ന് സ്ത്രീകളാണ് പൊലീസ് പിടിയിലായത്. മുനഗപ്പ രജനി (40), മഡിയാല വെങ്കിടേശ്വരി (32), ഗുൽറ രമണമ്മ (60) എന്നിവരെയാണ് ആന്ധ്ര പ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവർക്ക് സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുകയും പിന്നാലെ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. മൂന്ന് സ്ത്രീകളടക്കം നാല് പേരെയാണ് ഇവർ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് മരിക്കുകയും താമസിയാതെ വിലപ്പിടിപ്പുള്ള വസ്തുക്കൾ പ്രതികൾ മോഷ്ടിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്.

ഇവർ രണ്ട് പേരെ കൂടി കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു. മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അം​ഗം. വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇവരുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് സയനൈഡ് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകൾ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ അറിയിച്ചു. ആളുകൾ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കരുതെന്നും പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

SCROLL FOR NEXT