പ്രതീകാത്മക ചിത്രം 
India

വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ്: 5.85 കോടി ഇഡി പിടിച്ചെടുത്തു; കമ്പനികള്‍ക്ക് ചൈനീസ് ബന്ധം

കീപ്പ് ഷെയര്‍ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ 5.85 കോടി രൂപ കണ്ടുകെട്ടി. ബംഗലൂരു അടക്കം 12 ഇടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. 

കീപ്പ് ഷെയര്‍ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കമ്പനികള്‍ക്ക് ചൈനീസ് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 92 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 

പ്രതികളില്‍ ആറുപേര്‍ വിദേശ പൗരന്മാരാണ്. ജോലി തേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം