പ്രതീകാത്മക ചിത്രം 
India

ജോലിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍നിന്നു വന്‍ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടാനാവില്ല: ഹൈക്കോടതി

ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ വീട്ടില്‍ ഇരുന്ന് ഭര്‍ത്താവില്‍നിന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് വിവാഹ മോചനത്തില്‍ ഭര്‍ത്താവില്‍നിന്നു കനത്ത ജീവനാംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന കേസില്‍ കീഴ്‌കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം.

ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ വീട്ടില്‍ ഇരുന്ന് ഭര്‍ത്താവില്‍നിന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള പണം മാത്രമേ ജീവനാംശം ആയി അനുവദിക്കാനാവൂ എന്ന് കോടതി പറഞ്ഞു.

നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിനു ശേഷം അത് അവസാനിപ്പിക്കുകയായിരുന്നു. ഒരുമിച്ചു പോവാനാവാത്തതിനാല്‍ വിവാഹ മോചനം നേടിയ ഇവര്‍ ജീവനാംശമായി പ്രതിമാസം പതിനായിരം രൂപയും നഷ്ടപരിഹാരമായി മൂന്നു ലക്ഷവുമാണ് ആവശ്യപ്പെട്ടത്. കീഴ്‌ക്കോടതി അയ്യായിരം രൂപ പ്രതിമാസ ജീവനാംശവും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. ഇതു ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പലചരക്കു കട നടത്തുന്ന മുന്‍ ഭര്‍ത്താവ് പ്രായമായ അമ്മയെയും വിവാഹം കഴിക്കാത്ത സഹോദരിയെയും സംരക്ഷിക്കുന്നുണ്ടെന്നതും കോടതി കണക്കിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'കട്ട പ്രതികാരം' കാണണോ? ഇഷാന്റെ 'മാസ്' ബാറ്റിങ്, 'വിസിൽപ്പോട്' കളിയാക്കൽ, പുറത്തു പോകാൻ കൈ ആം​ഗ്യം! (വിഡിയോ)

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

SCROLL FOR NEXT