ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ഇന്ന് ശുദ്ധജലം കിട്ടാക്കനിയാണ് എക്സ്പ്രസ് ചിത്രം
India

ചുട്ടുപഴുത്ത് ഭൂമി, കുടിവെള്ളം ഇന്നും കിട്ടാക്കനി; ലോക ജലദിനം

പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതെ ജനം വലയുകയാണ്

സമകാലിക മലയാളം ഡെസ്ക്

ചുട്ടുപഴുത്തു നില്‍ക്കുകയാണ് ഭൂമി. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. ഈ വർഷം അതിലും ഭീകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. എല്‍നിനോയുടെ ആധിക്യമാണ് പ്രധാന കാരണമെങ്കിലും കാര്‍ബണ്‍ വാതകങ്ങളുടെ വര്‍ധനവും പ്രശ്‌നത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. മഴ കുറഞ്ഞതും കഠിനമായ വേനൽ ചൂടും കാരണം ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതെ ജനം വലയുകയാണ്.

ഇന്ന് ലോക ജല ദിനം. 1992 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച പ്രമേയമാണ് മാര്‍ച്ച് 22ന് ലോക ജലദിനമായി പ്രഖ്യാപിച്ചത്. സമാധാനത്തിനായി ജലത്തെ പ്രയോജനപ്പെടുത്തണം എന്നതാണ് ഈ വര്‍ഷത്തെ ലോക ജലാചരണത്തിന്റെ വിഷയം. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ വെള്ളമാണ്. എന്നാല്‍ ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ഇന്ന് ശുദ്ധജലം കിട്ടാക്കനിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2030ൽ തുടങ്ങി 2050 വരെ ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭൂജല പ്രതിസന്ധി നേരിടുന്നത് ഇന്ത്യയിലാണെന്ന് ലോകബാങ്കും ലോക കാലാവസ്ഥാ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൽസനിക്, ഇരുമ്പ് മറ്റ് രാസവസ്തുക്കൾ മൂലം ഭൂജലം മലിനപ്പെടുകയാണ്.

സ്വാഭാവിക ജലസ്രോതസ്സുകളും സംഭരണികളുമായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, എന്നിവ പരമാവധി നിലനിറുത്തേണ്ടതും പ്രധാനമാണ്. മഴക്കുറവും കഠിനമായ വേനലും കാരണം ബെം​ഗളൂരു ന​ഗരം ഇന്ന് നേരിടുന്നത് കൊടിയ ജലക്ഷാമമാണ്. 1901-നുശേഷം ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായിരുന്നു 2023. അന്തരീക്ഷത്തിലെ ശരാശരി താപനിലയെക്കാൾ 0.97 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

SCROLL FOR NEXT