സുശീൽ കുമാർ/ഫയല്‍ ചിത്രം 
India

​ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാർ ഒളിവിൽ 

മുൻ ദേശിയ ജൂനിയർ ചാമ്പ്യൻ സാ​ഗർ കുമാർ(23)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീലിനെതിരെ അന്വേഷണം നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കൊലപാതക കേസിൽ ഇന്ത്യൻ ​ഗുസ്തി താരം സുശീൽ കുമാർ ഒളിവിലെന്ന് ഡൽഹി പൊലീസ്. മുൻ ദേശിയ ജൂനിയർ ചാമ്പ്യൻ സാ​ഗർ കുമാർ(23)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീലിനെതിരെ അന്വേഷണം നടക്കുന്നത്.

സുശീലിന്റെ വീട്ടിൽ അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ​ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്ഐആർ. സംഘർഷം നടന്ന സ്ഥലത്ത് നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിരുന്നു. 

​ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാനമായ താരമാണ് സുശീൽ. രണ്ട് തവണ സുശീലിലൂടെ ഇന്ത്യ ഒളിംപിക്സ് മെഡൽ നേടി. ഛത്രാൽ സ്റ്റേഡിയത്തിലാണ് സംഘർഷം ഉണ്ടായത്. ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ പല ​ഗുസ്തി താരങ്ങൾക്കും പരിക്കേറ്റു. എന്നാൽ കൊലപാതകത്തിൽ തനിക്കോ തന്റെ സംഘത്തിനോ ബന്ധമില്ലെന്നാണ് സുശീൽ കുമാറിന്റെ വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം