ന്യൂയോര്‍ക്ക്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോര്‍ക്കിലെ പരിപാടിയുടെ സംഘാടകരായ 'അമേരിക്കന്‍ ഹിന്ദൂസ് ഫോര്‍ എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡയലോഗ്' എന്ന സംഘടനയുടെ അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 29-ന് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ചാണ് ആര്‍എസ്എസ് മേധാവി പങ്കെടുക്കുന്ന റാലി നടക്കാനിരിക്കുന്നത്.
ആര്‍എസ്എസിനെയോ പരിപാടിയെയോ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യ പരിപാടി റദ്ദാക്കാനുള്ള നിയമപരമായ അധികാരം നഗരഭരണകൂടത്തിനില്ലെന്നും ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് എക്‌സിന്റെ നടപടി. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പര്‍ക്ക പരിപാടിയുടെയും ഭാഗമായി അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന 'യൂണിവേഴ്‌സല്‍ വണ്‍നസ്' ആഘോഷത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. ഈ പരിപാടിയില്‍ ആര്‍.എസ്.എസ്. മേധാവി ജനങ്ങളെ അ്ഭിസംബോധനചെയ്യും.
പരിപാടിയ്‌ക്കെതിരേ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.ന്യൂയോര്‍ക്ക് സിറ്റി മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് മംദാനി. തന്റെ കുടുംബത്തിന് ഇപ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവര്‍ക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ച് കേട്ടാണ് ഞാന്‍ വളര്‍ത്തത്. എന്നാല്‍, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉള്‍ക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ച ആശങ്കാജനകമാണ്, മംദാനി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates