India

വൈ കെ സിന്‍ഹ മുഖ്യ വിവരാവകാശ കമ്മിഷണറാവും, വിയോജന കുറിപ്പുമായി പ്രതിപക്ഷം

പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിയമനം

Author : സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: വൈ കെ സിന്‍ഹയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതില്‍ വിയോജിച്ച്‌ പ്രതിപക്ഷം. മുഖ്യ വിവരാവകാശ കമ്മിഷറണേയും, രണ്ട്‌ കമ്മിഷണര്‍മാരേയും നിയമിക്കുന്നതില്‍ പ്രതിപക്ഷം വിയോജിപ്പ്‌ രേഖപ്പെടുത്തി.

ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥനായിരുന്ന വൈ കെ സിന്‍ഹ പുതിയ വിവരാവകാശ കമ്മിഷണറായി ചുമതലയേല്‍ക്കുമ്പോോള്‍, ഉദയ്‌ മഹുര്‍ക്കര്‍, സരോജ്‌ പുന്‍ഹാനി എന്നിവരെയാണ്‌ കമ്മിഷണര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ്‌ ഇവരുടെ നിയമനം തീരുമാനിച്ചത്‌.

പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിയമനം. എന്നാല്‍, ലോക്‌സഭയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ അധിര്‍ രഞ്‌ജന്‍ ചൗധരി നിയമനങ്ങളില്‍ വിയോജന കുറിപ്പ്‌ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം