ഫയല്‍ ചിത്രം 
India

കോവിഡിനെ മറികടക്കാൻ യോഗയും പ്രാണായാമവും, ദിവസവും ശീലമാക്കൂ എന്ന് രാഷ്​ട്രപതി 

ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനും യോഗയും പ്രാണായാമവും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡിനെ മറികടക്കാൻ യോഗയും പ്രാണായാമവും ദിനചര്യയുടെ ഭാ​ഗമാക്കാൻ ഉപദേശിച്ച് രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. ഇതുവഴി മഹാമാരി മൂലമുണ്ടായ ദുരന്തത്തെ മറികടക്കാൻ കഴിയുന്നതിനൊപ്പം ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനും സാധിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

''നമുക്കെല്ലാവർക്കും യോഗയും പ്രാണായാമവും ദിനചര്യയുടെ ഭാഗമാക്കാം. സമൂഹത്തിലേക്ക്​ ഇത്​ പ്രചരിപ്പിക്കുകയും ചെയ്യാം. ഈ മഹാമാരി മൂലമുണ്ടായ ദുരന്തത്തെ മറികടക്കാൻ നമുക്കിത്​ കൊണ്ട്​ മാത്രമേ കഴിയൂ. കൂടാതെ ഇതുവഴി നമുക്ക്​ ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനും കഴിയും'', പ്രസിഡൻറ്​ ഓഫ്​ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ അദ്ദേഹം കുറിച്ചു. 

വാക്​സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചു മുമ്പൊരു ട്വീറ്റിൽ അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.  വാക്​സിനെടുക്കൽ മാത്രമല്ല, മറ്റുള്ളവരെ വാക്​സിനേഷനായി പ്രചോദിപ്പിക്കുന്നതും ഓരോരുത്തരുടെയും കടമയാണെന്നായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി